തലസ്ഥാനത്ത് ഹോട്ട് സ്പോട്ടുകൾ രണ്ട് വാർഡുകൾ മാത്രം

2020-04-25 By Admin

തിരുവനന്തപുരം: കോർപ്പറേഷൻ പരിധി മുഴുവൻ ഹോട്സ്‌പോട്ടാക്കിയ നടപടി സർക്കാർ പിൻവലിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ കളിപ്പാംകുളം, അമ്പലത്തറ വാർഡുകളും വർക്കല മുനിസിപ്പാലിറ്റിയും മാത്രമാകും ഇനി ഹോട്സ്പോട്ട്. ഇത് സംബന്ധിച്ച് ഉത്തരവായി. 

ഇനി മുതൽ ഈ രണ്ട് വാർഡുകളും വർക്കല മുൻസിപ്പാലിറ്റിയും ഒഴികെയുള്ള പ്രദേശങ്ങൾ ഓറഞ്ച് കാറ്റഗറിയിൽ ആയിരിക്കും. ഓറഞ്ച് കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുള്ള പ്രദേശങ്ങൾ പിൻതുടരേണ്ട നിബന്ധനകൾ ഹോട്ട് സ്പോട്ടുകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ പ്രാബല്യത്തിലുണ്ടായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 

ആർക്കെങ്കിലും രോഗബാധ സ്ഥിരീകരിക്കുകയോ രോഗവ്യാപന സാധ്യത കണക്കിലെടുക്കുകയോ ചെയ്താൽ ജില്ലാ ഭരണകൂടത്തിന് പ്രാദേശികമായി നിയന്ത്രണം ഏർപ്പെടുത്താമെന്നും കളക്ടർ പറഞ്ഞു. നിലവിൽ ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്‌ ഒരാൾ മാത്രമാണ്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||