2020-04-25 By Admin
തിരുവനന്തപുരം: സർക്കാർ ജീവനക്കാരിൽ നിന്നും പിടിക്കുന്ന ശമ്പളം തിരികെ നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്. ജീവനക്കാരുടെ ശമ്പളം പിടിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് പുനഃപരിശോധിക്കില്ല. അതേസമയം വിഷയത്തില്‍ പ്രതിപക്ഷ സംഘടനകള്‍ സ്വീകരിച്ച നിലപാട് ആശാസ്യമായില്ലെന്നും സര്‍ക്കാര്‍ ഉത്തരവ് കത്തിച്ചുള്ള സമരം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജീവനക്കരുടെ ശമ്പളം ഇല്ലാതാക്കുകയല്ല, മാറ്റിവയ്ക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ഉത്തരവനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും മൊത്തം മാസ ശമ്പളത്തില്‍ നിന്ന് ആറു ദിവസത്തേത് വീതം ഏപ്രിൽ മുതൽ ആഗസ്റ്റ് വരെ മാറ്റി വക്കും.
20,000 രൂപ വരെ ശമ്പളം വാങ്ങുന്നവരേയും നേരത്തെ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകിയവരേയും ഇതിൽ നിന്ന് ഒഴിവാക്കുമെന്നും മന്ത്രി വ്യക്തമാക്കി.