2020-04-25 By Admin
ന്യൂഡൽഹി: ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ശനിയാഴ്ച മുതൽ ചെറിയ കടകൾ തുറന്ന് പ്രവർത്തിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. ഇത് സംബന്ധിച്ച പുതിയ ഉത്തരവ് വെള്ളിയാഴ്ച രാത്രിയോടെയാണ് ഇറക്കിയത്.
ഹോട്ട്സ്പോട്ടുകള്‍ അല്ലാത്ത സ്ഥലങ്ങളില്‍ നഗര പരിധിക്ക് പുറത്തുള്ള റീറ്റെയ്ല്‍ ഷോപ്പുകള്‍ തുറക്കാനാണ് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി. 50 % ജീവനക്കാര്‍ മാത്രമേ പാടുള്ളൂ എന്ന കര്‍ശന നിബന്ധനയുണ്ട്. അവശ്യ സാധനങ്ങൾ വിൽക്കുന്നവയല്ലാത്ത കടകൾക്ക് പ്രവർത്തനം പുനരാരംഭിക്കാം.
എന്നാൽ രോഗവ്യാപന സാധ്യത കൂടുതലുള്ള മേഖകളില്‍ ഇളവ് ബാധകമാകില്ല. ഷോപ്പിംഗ് മാളുകള്‍ക്കും വന്‍കിട മാര്‍ക്കറ്റുകള്‍ക്കും തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടില്ല.
രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ മേയ് മൂന്നിനാണ് അവസാനിക്കുക. അതിന് ശേഷമുള്ള കാര്യങ്ങൾ സംബന്ധിച്ച് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തുന്ന വീഡിയോ കോൺഫറൻസിന് ശേഷമാകും തീരുമാനമാകും.