2020-04-25 By Admin
ആനാട്: ആനാട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് പാറയ്ക്കൽ മണ്ഡപം ദേവീ ക്ഷേത്ര ഭാരവാഹികൾ സംഭാവന നൽകി.
സമൂഹ അടുക്കളയുടെ 30-ാം ദിവസത്തേയ്ക്കുള്ള അരിയും പച്ചക്കറിയുമാണ് സംഭാവന നൽകിയത്. ഭരണസമിതി പ്രസിഡന്റ് വി ചന്ദ്രൻപിള്ള ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആനാട് സുരേഷിന് കൈമാറി.
ആനാട് ഗവ.എൽ.പി.എസിൽ വച്ച് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അക്ബർ ഷാൻ, വാർഡ് മെമ്പർ സിന്ധു, ക്ഷേത്ര ഭരണസമിതി വൈസ് പ്രസിഡന്റ് എ മുരളീധരൻ നായർ, ഗോപകുമാർ, ആർ അജയകുമാർ, ശുഭ എന്നിവർ സന്നിഹിതരായിരുന്നു.