സ്പ്രിംക്ലർ: ഉപാധികളോടെ കരാർ തുടരാമെന്ന് ഹൈക്കോടതി

2020-04-24 By Admin

കൊച്ചി: ഉപാധികളോടെ സ്പ്രിംക്ലർ കരാർ തുടരാമെന്ന് ഹൈക്കോടതി. കൊവിഡ് രോഗികളുടെ വിവരങ്ങൾ ഉൾപ്പെട്ട ഡേറ്റകളുടെ രഹസ്യാത്മകത ഉറപ്പാക്കിയ ശേഷം മാത്രമേ കമ്പനിക്ക് വിവരങ്ങൾ കൈമാറാൻ പാടുള്ളൂവെന്ന് സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. സ്പ്രിംക്ലർ കരാർ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. 

വ്യക്തികളുടെ വിവരങ്ങൾ സംരക്ഷിക്കണം. സ്പ്രിംക്ലർ ലോകത്ത് ഒരിടത്തും ആർക്കും വിവരങ്ങൾ കൈമാറരുത്. ഇനിയുള്ള വിവര ശേഖരണത്തിന് വ്യക്തികളുടെ അനുമതി രേഖാമൂലം വാങ്ങണമെന്നും കോടതി പറഞ്ഞു. കേരള സർക്കാരിന്റെ പേരോ സംസ്ഥാനത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങളോ കമ്പനി ഉപയോഗിക്കരുത്. നേരിട്ടോ അല്ലാതെയോ ഈ ഡേറ്റകളിലെ വിവരങ്ങള്‍ വാണിജ്യ ആവശ്യത്തിനായി ഒരു കാരണവശാലും ഉപയോഗിക്കാന്‍ പാടില്ലെന്ന് കോടതി സ്പ്രിംക്ലറിനോട് കർശനമായി നിർദ്ദേശിച്ചു. 

സര്‍ക്കാരിന്റെ കരാറില്‍ കോടതിക്ക് തൃപ്തിയില്ല. സംസ്ഥാനം ഇപ്പോൾ കടന്ന് പോകുന്നത് ദുരന്തമുഖത്തിലൂടെയാണ്. ഈ സാഹചര്യമായതിനാൽ ഇതിൽ ഇടപെടുന്നില്ല. ഇപ്പോള്‍ സന്തുലിതമായ ഒരു ഇടപെടല്‍ മാത്രമേ വിഷയത്തിൽ നടത്താനാകൂ എന്നും കോടതി വ്യക്തമാക്കി. കേസ് മൂന്നാഴ്ചകൾക്ക് ശേഷം വീണ്ടും പരിഗണിക്കും.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||