കൊവിഡ്: ബ്രിട്ടനില്‍ വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങി

2020-04-24 By Admin

ലണ്ടന്‍: ബ്രിട്ടനില്‍ കൊവിഡിനെതിരായ വാക്സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങി. ഓക്സ്ഫഡില്‍ നടക്കുന്ന പരീക്ഷണത്തില്‍ ഇന്‍ജക്ഷന്‍ സ്വീകരിക്കാന്‍ എണ്ണൂറ് വോളന്റിയര്‍മാര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നല്‍കിയിരിക്കുന്നത്. 

400 പേർക്കാണ് വാക്സിൻ നൽകാൻ ഉദ്ദേശിക്കുന്നത്. ബാക്കി 400 പേര്‍ക്ക് മെനിഞ്ജൈറ്റിസിനെതിരായ വാക്സിനായിരിക്കും നല്‍കുക. ഏതു വാക്സിനാണ് സ്വീകരിക്കുന്നതെന്ന് വോളന്റിയര്‍മാര്‍ക്ക് അറിയാന്‍ കഴിയില്ല. എന്നാല്‍, ഡോക്ടര്‍മാരുടെ പക്കല്‍ ഇതിന്റെ ലിസ്റ്റുണ്ടാകും. 

ഓക്സ്ഫഡ് യൂണിവേഴ്സിറ്റി സംഘം മൂന്നു മാസം കൊണ്ടാണ് വാക്സിന്‍ വികസിപ്പിച്ചെടുത്തത്. ജര്‍മനിയും കഴിഞ്ഞ ദിവസം വാക്സിന്റെ ക്ലിനിക്കൽ ട്രയലിന് തുടക്കം കുറിച്ചിരുന്നു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||