പ്രവാസികളെ തിരികെ കൊണ്ട് വരൽ പ്രായോഗികമല്ലെന്ന് ഹൈക്കോടതി

2020-04-24 By Admin

കൊച്ചി: പ്രവാസികളെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുക എന്നത് നിലവിലെ സാഹചര്യമനുസരിച്ച് പ്രായോഗികമല്ലെന്ന് ഹൈക്കോടതി. പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനായി കേന്ദ്രവും കേരളവും എന്ത് നടപടികൾ സ്വീകരിച്ചു എന്നത് സംബന്ധിച്ച വിവരം അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. 

ഭീതിയൊഴിഞ്ഞ സാഹചര്യമല്ലാത്തതിനാൽ പ്രവാസികളെ കൊണ്ട് വരുന്നതിന് പ്രായോഗികമായ ബുദ്ധിമുട്ടുകൾ ഉണ്ടെന്നും കോടതി വ്യക്തമാക്കി. പ്രവാസികളുടെ കാര്യത്തില്‍ സഹതാപമുണ്ടെന്നും സാഹചര്യം മോശമായതിനാൽ കേന്ദ്രത്തിന്റെ തീരുമാനത്തോട് യോജിക്കാനേ കഴിയുള്ളൂവെന്നും കോടതി അറിയിച്ചു. 

ഗർഭിണികളായ നഴ്‌സുമാർ പലയിടത്തായും കുടുങ്ങിക്കിടക്കുന്ന കാര്യം കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ എന്ത് നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിക്കണമെന്നും മേയ് അഞ്ചിന് ഹർജി വീണ്ടും പരിഗണിക്കുമ്പോൾ വ്യക്തമായ മറുപടി നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||