2020-04-24 By Admin
തിരുവനന്തപുരം: കൊവിഡ് വിവരങ്ങൾ അറിയിക്കുന്നതിനായി മുഖ്യമന്ത്രി എല്ലാ ദിവസവും നടത്തിവരുന്ന വാർത്താ സമ്മേളനത്തിന്റെ സമയത്തിൽ മാറ്റം.
ആറു മണിക്ക് നടത്തി വന്നിരുന്ന വാർത്താ സമ്മേളനം ഇന്ന് മുതൽ അഞ്ച് മണി മുതലാണ് നടത്തുക. റമദാൻ പ്രമാണിച്ചാണ് സമയത്തിൽ മാറ്റം വരുത്തിയത്.
നിലവിൽ നാല് മണിക്ക് നടത്തി വന്ന കൊവിഡ് അവലോകന യോഗം ഇന്ന് മുതൽ മൂന്ന് മണിയിലേക്ക് മാറ്റി.