കൊവിഡ്: ഇറ്റലിയിൽ പുസ്തക ശാലകൾ സംരക്ഷിക്കണമെന്ന് ആവശ്യം

2020-04-23 By Admin

റോം: ഇറ്റലിയിൽ പുസ്തശാലകളെ സംരക്ഷിക്കണമെന്ന് ഇറ്റലിയിലെ പുസ്തകശാല ഉടമകളുടെ സംഘടനയും  പ്രസാധകരും എഴുത്തുകാരും ആവശ്യപ്പെട്ടു. 500 യൂറോയുടെ കൾച്ചറൽ ബോണസ് പദ്ധതി ദീർഘിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. 

കൊവിഡ് മൂലമുണ്ടായ പ്രതിസന്ധിയെ തരണം ചെയ്യാൻ ഈ മേഖലക്കും സഹായങ്ങൾ ലഭ്യമായില്ലെങ്കിൽ കടുത്ത സാംസ്കാരിക ഊഷരത രാജ്യം നേരിടുമെന്നും ഇവർ മുന്നറിയിപ്പ് നൽകി.

 പുസ്തകം വാങ്ങുന്നത് അടക്കമുള്ള സാംസ്കാരികമായ ആവശ്യങ്ങള്‍ക്ക് പതിനെട്ട് തികഞ്ഞവര്‍ക്ക് ബിരുദ പഠനം പൂര്‍ത്തിയാകുമ്പോള്‍ നല്‍കുന്ന ആനുകൂല്യമാണ് കള്‍ച്ചറല്‍ ബോണസ്. ഇത് ദീര്‍ഘിപ്പിച്ച് ആളുകളുടെ പുസ്തകം വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||