2020-04-23 By Admin
തിരുവനന്തപുരം: ആനാട് ഗ്രാമപഞ്ചായത്തിന്‍റെ കമ്മ്യൂണിറ്റി കിച്ചൻ 28 ദിവസം പിന്നിട്ടു. 28-ാം ദിവസം ചിക്കന്‍ ബിരിയാണിയാണ് പൊതിയായി വീടുകളിലെത്തിയത്.
ലോക്ക് ഡൗൺ കാലയളവിൽ കഷ്ടതയനുഭവിച്ച 11200 പേർക്ക് പൊതിച്ചോറുകൾ വീടുകളിൽ എത്തിച്ച് നൽകിയതായി പഞ്ചായത്ത് പ്രസിഡന്‍റ് ആനാട് സുരേഷ് അറിയിച്ചു.
ചുള്ളിമാനൂർ വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ ചുള്ളിമാനൂർ അക്ബർഷാ മുൻകൈ എടുത്താണ് 28-ാം ദിവസത്തെ സമൂഹ അടുക്കളയ്ക്ക് 400 ചിക്കന്‍ ബിരിയാണി സംഭാവനയായി നല്‍കിയത്. ജില്ലാ പഞ്ചായത്തംഗം ആനാട് ജയൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷിന് പൊതികൾ കൈമാറി.