2020-04-23 By Admin
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും കൂട്ടിയ ക്ഷാമബത്ത(ഡി.എ) മരവിപ്പിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
കഴിഞ്ഞ മാർച്ചിലായിരുന്നു കേന്ദ്ര സർക്കാർ ഡി.എ പതിനേഴ് ശതമാനത്തിൽ നിന്ന് ഇരുപത് ശതമാനമാക്കി വർധിപ്പിച്ചത്. ജനുവരി ഒന്ന് മുതൽ നൽകാനിരിക്കെയാണ് നടപടി മരവിപ്പിച്ചത്.
അതേസമയം നിലവിലുള്ള ക്ഷാമബത്ത നിരക്ക് തുടരുമെന്നും കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി. ക്ഷാമബത്ത വര്‍ധനവ് മരവിപ്പിച്ചതിലൂടെ 2021 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 27,000 കോടി രൂപയുടെ ചിലവ് കുറയ്ക്കാനാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.