ആരോഗ്യ സേതു: ജീവനക്കാരോട് നിർദ്ദേശവുമായി സൊമാറ്റോ

2020-04-23 By Admin

ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ തങ്ങളുടെ എല്ലാ ജീവനക്കാരോടും ആരോഗ്യ സേതു മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിക്കാൻ നിർദ്ദേശിച്ചു. കൊറോണ വൈറസ് കേസുകൾ കണ്ടെത്തുന്നതിന് സർക്കാർ വികസിപ്പിച്ചെടുത്ത ഒരു കോൺടാക്റ്റ് ട്രെയ്‌സിംഗ് ആപ്ലിക്കേഷനാണ് ആരോഗ്യ സേതു. 

കൊവിഡ് പോസിറ്റീവ് രോഗികളുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നറിയാൻ ഇത് സഹായിക്കുമെന്നതിനാൽ തങ്ങളുടെ ജീവനക്കാർക്കും ഡെലിവറി പങ്കാളികൾക്കുമായി ആപ്ലിക്കേഷൻ നിർബന്ധമാക്കിയിട്ടുണ്ടെന്ന് സോമാറ്റോ സ്ഥാപകൻ ദീപീന്ദർ ഗോയൽ അറിയിച്ചു. 

വൈറസ് വ്യാപനം തിരിച്ചറിയുന്നതിനായി ഇത്തരത്തിൽ ഒരു ആപ്ലിക്കേഷൻ രൂപീകരിച്ചതിൽ സർക്കാരിനെ അഭിനന്ദിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് രംഗത്തെത്തിയിരുന്നു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||