2020-04-22 By Admin
അഖിൽ പോൾ, അനസ് ഖാൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത 'ഫോറൻസിക്' എന്ന ചിത്രം മെയ് ഒന്നിന് ആമസോൺ പ്രൈമിലെത്തും.
ഫെബ്രുവരി 28 ന് റിലീസ് ചെയ്ത ചിത്രം തിയറ്ററുകളിൽ നിന്ന് മികച്ച കളക്ഷൻ നേടിക്കൊണ്ടിരിക്കെയാണ് കൊറോണ വൈറസിന്റെ വ്യാപനം മൂലം തിയറ്ററുകൾ അടച്ചിടേണ്ടി വന്നത്.
ടോവിനോ തോമസ്, മംമ്ത മോഹൻദാസ്, സൈജു കുറിപ്പ്, റേബ മോണിക്ക, ധനേഷ് ആനന്ദ്, പ്രതാപ് പോത്തൻ, രഞ്ജി പണിക്കർ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
'സെവൻത് ഡേ' എന്ന ചിത്രത്തിന് ശേഷം അഖില്‍ പോളും ടൊവിനോയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.