2020-04-22 By Admin
തിരുവനന്തപുരം: പ്രവാസികൾ നാട്ടിലേക്ക് മടങ്ങിയെത്തുമ്പോഴുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ച് സംസ്ഥാന സർക്കാർ. രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുമ്പോള്‍ ഉദ്ദേശം അഞ്ചരലക്ഷം പ്രവാസികൾ മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. ഇവർക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങളും തയ്യാറാക്കി.
തിരികെ വരാൻ ആഗ്രഹിക്കുന്ന പ്രവാസികൾ കൊവിഡ് പരിശോധന നടത്തി ഫലം നെഗറ്റീവ് ആണെങ്കിൽ നോർക്കയുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. സൈറ്റ് ഇപ്പോൾ നിർമ്മാണഘട്ടത്തിലാണ്. നാട്ടിലെത്തുന്ന പ്രവാസികൾ എല്ലാവരും നിശ്ചിത കാലം നിരീക്ഷണത്തിൽ കഴിയണം. ഇതിനായി ട്രെയിന്‍ ഉള്‍പ്പെടെയുള്ളവയില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ മറ്റിടങ്ങളിലും സൗകര്യമൊരുക്കും.
വിമാനത്താവളങ്ങളിലെ പരിശോധനയില്‍ രോഗലക്ഷണം കണ്ടെത്തുന്നവരെ ക്വാറൈന്റന്‍ കേന്ദ്രങ്ങളിലോ കോവിഡ് ആശുപത്രികളിലോ അയയ്ക്കും. ലഗേജ് ഉള്‍പ്പെടെ ഈ സെന്ററുകളില്‍ സൂക്ഷിക്കും. രോഗലക്ഷണങ്ങളില്ലാത്തവരെ വീടുകളിലേക്ക് അയയ്ക്കും. ഇവര്‍ 14 ദിവസം ആരോഗ്യവകുപ്പിന്റെ നീരീക്ഷണത്തിലായിരിക്കും.
പ്രവാസികളെ സ്വീകരിക്കാന്‍ ബന്ധുക്കള്‍ വിമാനത്താവളങ്ങളില്‍ എത്തരുത്. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ മാത്രമേ പാടുള്ളൂ. ആവശ്യമുള്ളവര്‍ക്ക് സ്വന്തം ചെലവില്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ക്വാറെന്റെന്‍ ചെയ്യാം. വിമാനടിക്കറ്റുകള്‍ക്ക് അമിത നിരക്ക് ഈടാക്കുന്നത് ഒഴിവാക്കണം.
പ്രവാസികളെ വിമാനത്താവളത്തില്‍ സ്‌ക്രീനിങ് നടത്താനുള്ള സജ്ജീകരണവും പ്രോട്ടോകോളും ആരോഗ്യവകുപ്പ് തയാറാക്കണം. കേരളത്തില്‍ നിന്ന് വിദേശത്തേക്ക് പോകുന്ന യാത്രക്കാര്‍ക്കും പ്രോട്ടോക്കോള്‍ തയാറാക്കേണ്ടതുണ്ട്.