2020-04-21 By Admin
തിരുവനന്തപുരം: ആനാട് ഗ്രാമപഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചനിലേക്ക് സംഭാവന നൽകി ചുള്ളിമാനൂർ ക്രിസ്തുജ്യോതി സീനിയർ സെക്കണ്ടറി സ്കൂൾ.
ധാന്യങ്ങളും ഭക്ഷ്യ വസ്തുക്കളുമാണ് സ്കൂളിന്റെ നേതൃത്വത്തിൽ സംഭാവന നൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആനാട് സുരേഷിന് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റര്‍ മഞ്ചു സാധനങ്ങൾ കൈമാറി.
സ്കൂൾ വൈസ് പ്രിൻസിപ്പൽ സിനി.സി.ദാസ്, പി.ടി.എ പ്രസിഡന്റ് ധനീഷ് എം.ജി, അദ്ധ്യാപകന്‍ സുനില്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ചുള്ളിമാനൂര്‍ അക്ബര്‍ഷാ തുടങ്ങിയവർ സന്നിഹിതരായിരുന്നു.