ലോകത്ത് കൊവിഡ് ബാധിതർ 24 ലക്ഷം കടന്നു; രാജ്യത്ത് കൊവിഡ് മരണം 590 ആയി

2020-04-21 By Admin

ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,70,224 ആയി. ആകെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 24 ല​ക്ഷവും ക​ട​ന്നു. അമേരിക്കയിലാണ് മരണനിരക്കിൽ ഏറ്റവും വലിയ വർദ്ധനവ്. അമേരിക്കയിൽ 24 മ​ണി​ക്കൂ​റി​നി​ടെ കൊവിഡ് ബാധിച്ച്‌ 1,883 പേ​ര്‍ മ​രി​ച്ചു. ഇതോടെ അ​മേ​രി​ക്ക​യി​ല്‍ ആ​കെ മ​ര​ണം 42,458 ആ​യി. 

സ്പെ​യി​നി​ല്‍ മ​ര​ണ​സം​ഖ്യ 20,852 ആ​യി. ഇ​റ്റ​ലി​യി​ല്‍ 24,114 ഉം ​ഫ്രാ​ന്‍​സി​ല്‍ 20,265 പേ​രു​മാ​ണ് ഇ​തു​വ​രെ കോവിഡ് ബാധിച്ച്‌ മ​രി​ച്ച​ത്. ബ്രി​ട്ട​നി​ല്‍ ഇ​തു​വ​രെ 16,509 പേ​രാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച മാ​ത്രം മ​രി​ച്ച​ത് 449 പേ​ര്‍. ഇ​റാ​നി​ല്‍ മ​ര​ണ​സം​ഖ്യ 5000 ക​ട​ന്നു. 

രാജ്യത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 590 ആയി. ആകെ രോഗബാധിതർ 18000 കടന്നതായാണ് കണക്കുകൾ. 3252 പേർ രോഗമുക്തി നേടി. രാജ്യത്തേറ്റവും കൂടുതൽ രോഗികൾ മഹാരാഷ്ട്രയിലാണ്. 4666 പേർക്കാണ് ഇവിടെ ഇതുവരെ രോഗം ബാധിച്ചിട്ടുള്ളത്. 552 പേർക്ക് ഇന്നലെ മാത്രം കൊവിഡ് സ്ഥിരീകരിച്ചു. ഗുജറാത്തിൽ ഇന്നലെ 247 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 1851 ആയി. 

എന്നാൽ പതിനെട്ട് സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപന തോത് കുറഞ്ഞ് വരുന്നതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മാഹി, കുടക്, ഉത്തരാഖണ്ഡിലെ പൗരി ഗര്‍ഹ്വാള്‍ എന്നിവിടങ്ങളില്‍ 28 ദിവസമായി പുതിയ കേസില്ല. കഴിഞ്ഞ പതിനാല് ദിവസമായി ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളുടെ എണ്ണം 54 ല്‍ നിന്ന് 59 ആയി.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||