https://skillup.online/courses/course-v1:NASSCOM+FOUNDAI100+2019/about എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ... "> നാസ്കോമിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സ് പഠിക്കാം സൗജന്യമായി Nivarthanam News


നാസ്കോമിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സ് പഠിക്കാം സൗജന്യമായി

2020-04-20 By Admin

ഭാവിയിൽ ഏറ്റവും കൂടുതൽ സാധ്യതകളുള്ള മേഖലയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സ് നാസ്കോമിൽ പഠിക്കാം. 68,000 രൂപ ഫീസ് ആവശ്യമുള്ള കോഴ്സ് ഇപ്പോൾ സൗജന്യമായി പഠിക്കാനുള്ള അവസരമാണ് നാസ്‌കോം ഒരുക്കുന്നത്. മെയ് 15 വരെ മാത്രമാണ് ഈ അവസരം ലഭ്യമാകുക. 

ഇലക്ട്രോണിക്‌സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് കോഴ്‌സ് നടത്തുന്നത്. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്‌കില്‍അപ്പ് ഓണ്‍ലൈന്റെയും നാസ്‌കോം ഫ്യൂച്വല്‍സ്‌കില്‍സിന്റെയും സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

കൊവിഡ് 19 തൊഴിലുകള്‍ക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രൊഫഷണലുകള്‍ക്ക് തങ്ങളുടെ സ്‌കില്‍ മെച്ചപ്പെടുത്തുന്നതിനുള്ള അവസരമാണ് നാസ്‌കോം ഒരുക്കിയിരിക്കുന്നത്. ഐടി പ്രൊഫഷണലുകള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിഎല്ലവർക്കും ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയം സെക്രട്ടറി അജയ് പ്രകാശ് സാവ്‌നി പറയുന്നു. 

ഇന്‍ട്രൊഡക്ഷന്‍ റ്റു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, എസ്.ക്യൂ.എൽ ആന്‍ഡ് റിലേഷണല്‍ ഡാറ്റാബേസസ് 101, പൈത്തണ്‍ ഫോര്‍ ഡാറ്റ സയന്‍സ്, അല്‍ഗോരിതംസ്, സ്റ്റാറ്റിസ്റ്റിക്‌സ് 101, ഡാറ്റ വിഷ്വലൈസേഷന്‍ വിത്ത് പൈത്തണ്‍ എന്നിങ്ങനെ ആര് വിഷയങ്ങളാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫൗണ്ടേഷന്‍ പ്രോഗ്രാമില്‍ ഉൾപ്പെടുത്തിയിട്ടുള്ളത്. 

കോഴ്‌സിൽ ചേരാൻ താത്പര്യമുള്ളവർ ഇ-മെയിൽ ഐഡിയും പാസ്‌വേർഡും കൊടുത്ത് സ്‌കില്‍അപ്പ് ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ എന്റോള്‍ ചെയ്യണം. ലിങ്ക്ഡിന്‍, ഫേസ്ബുക്ക്, ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ മറ്റ് എക്കൗണ്ടുകള്‍ വഴിയും എന്റോള്‍ ചെയ്യാന്‍ സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്  https://skillup.online/courses/course-v1:NASSCOM+FOUNDAI100+2019/about എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||