2020-04-16 By Admin
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ നീട്ടിയ കാലയളവിൽ നടപ്പാക്കേണ്ട കേന്ദ്ര സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
ഏപ്രിൽ 20 ന് ശേഷം ഏതാനും മേഖലകളിൽ മാത്രമാണ് ഇളവുകൾ അനുവദിക്കുക. കയർ, കശുവണ്ടി, ബീഡി മേഖലകളിലാണ് ഇളവുകളുണ്ടാവുക. ഏപ്രിൽ 20 വരെ ഇതുവരെയുള്ള നിയന്ത്രണങ്ങൾ കർശനമായി തുടരും.
കൊവിഡിന്റെ തീവ്രത അനുസരിച്ച് നാല് ജില്ലകൾ മാത്രം റെഡ് സോണിൽ ഉൾപ്പെടുത്താനായി മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. ഇതിനായി കേന്ദ്രത്തിന്റെ അനുമതി തേടും. കാസർഗോഡ്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളാണ് റെഡ് സോണിൽ.
കോട്ടയവും വയനാടും ഗ്രീൻ സോണാക്കണമെന്നും മറ്റ് ജില്ലകൾ ഓറഞ്ച് സോണിലേക്ക് മാറ്റണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടാനും തീരുമാനമായി.