രാജ്യത്ത് കൊവിഡ് മരണം 199 ആയി; 24 മണിക്കൂറിനിടെ 30 മരണം

2020-04-10 By Admin

ഇന്ത്യയിൽ കൊവിഡ് മരണസംഖ്യ ഉയരുന്നു. രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 199 ആയി. 24 മണിക്കൂറിനിടെ 30 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ രാജ്യത്ത് 6412 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 

ഇതിൽ ഏറ്റവും കൂടുതൽ പേർ മരണപ്പെട്ടത് മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ ദിവസം മാത്രം ഇവിടെ 25 പേരാണ് മരിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ ആകെ മരണപ്പെട്ടത് 97 പേരാണ്. 1346 പേരാണ് സംസ്ഥാനത്തെ ആകെ രോഗബാധിതർ. ഇന്ന് രണ്ട് മലയാളി നഴ്‌സുമാർക്ക് കൂടി ഇവിടെ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് സ്ഥിരീകരിച്ച മലയാളി നഴ്‌സുമാരുടെ എണ്ണം 57 ആയി. 

അസമിലും ആദ്യത്തെ കൊവിഡ് മരണം സ്ഥിരീകരിച്ചു. വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ മരണമാണിത്. നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്ത അറുപത്തിയഞ്ചുകാരനാണ് മരണപ്പെട്ടത്. 

അതേസമയം ഗുജറാത്തിൽ 17 ഉം മധ്യപ്രദേശിൽ 16 ഉം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഡൽഹിയിലും രോഗികളുടെ എണ്ണം കൂടുകയാണ്. ആകെ 720 കൊവിഡ് പോസിറ്റീവ് കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ ആകെ 12 പേർ മരിച്ചു. രാജ്യത്ത് ആകെ 504 പേർക്കാണ് രോഗം പൂർണ്ണമായും ഭേദമായത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||