ഒടുവിൽ അതിർത്തി തുറന്നു; രോഗിയുമായി വന്ന ആംബുലൻസ് കടത്തിവിട്ടു

2020-04-08 By Admin

കാസർഗോഡ്: നിരന്തരമായ ഇടപെടലുകൾക്ക് ശേഷം കർണ്ണാടക കാസർഗോഡ് നിന്നുള്ള രോഗികളെ കടത്തിവിടാനായി അതിർത്തി തുറന്നു. തലപ്പാടിയിലൂടെയാണ് ആദ്യ വാഹനം കടത്തിവിട്ടത്. കാസർഗോഡ് സ്വദേശിനി തസ്ലീമക്കാണ് ലോക്ക് ഡൗണിന് ശേഷം അതിർത്തി വഴി മാംഗ്ലൂരിലേക്ക് പോകാൻ അനുമതി ലഭിച്ചത്. 

ക​ര്‍​ശ​ന പ​രി​ശോ​ധ​ന​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് ആം​ബു​ല​ന്‍​സ് ക​ര്‍​ണാ​ട​ക ക​ട​ത്തി​വി​ട്ട​ത്.ഡോ​ക്ട​ര്‍​മാ​രും ന​ഴ്സു​മാ​രും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​തി​ര്‍​ത്തി​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. രോഗിയുൾപ്പെടെ രണ്ട് പേർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്.  

മം​ഗ​ളൂ​രു​വി​ലേ​ക്കു പോ​കു​ന്ന​വ​ര്‍ പ്ര​ത്യേ​ക മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കൈ​യി​ല്‍ ക​രു​ത​ണം. ചെ​ക്ക്പോ​സ്റ്റി​ല്‍ ക​ര്‍​ണാ​ട​കം ഏർപ്പെടുത്തിയിരിക്കുന്ന മെ​ഡി​ക്ക​ല്‍ സം​ഘം ഈ ​സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധി​ച്ച​ ശേ​ഷം മാത്രമേ രോഗികളെ കടത്തിവിടുള്ളൂ.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||