എഴുതി തീർത്താൽ വായിച്ചു കേൾക്കാൻ നിക്കാതെ.. വാക്കു പാലിക്കാതെ..തിരക്കുപിടിച്ചു.. മഴയത്തു.. പാതി വെച്ച് ഇറങ്ങി പോയല്ലോ ശശിയേട്ടാ... 
. രാജു ചന്ദ്ര.

..പ്രണാമം.. 
... "> 'പാതി വെച്ച് പോയല്ലോ ശശിയേട്ടാ'; ശശി കലിംഗയെ അനുസ്മരിച്ച് രാജു ചന്ദ്ര Nivarthanam News


'പാതി വെച്ച് പോയല്ലോ ശശിയേട്ടാ'; ശശി കലിംഗയെ അനുസ്മരിച്ച് രാജു ചന്ദ്ര

2020-04-07 By Admin

നാടക-സിനിമ രംഗത്തെ അതുല്യ പ്രതിഭയാണ് അന്തരിച്ച ശശി കലിംഗ. അഞ്ഞൂറോളം നാടകങ്ങളിൽ നിറ സാന്നിധ്യമായിരുന്ന അദ്ദേഹം വളരെ വൈകിയാണ് സിനിമയിലേക്കെത്തുന്നത്. 2009 ൽ പാലേരി മാണിക്യത്തിലൂടെ ശശി കലിംഗയടക്കം അമ്പതോളം നാടകനടന്മാരെയാണ് രഞ്ജിത്ത് അണിയറയിൽ അവതരിപ്പിച്ചത്. 

ഇപ്പോൾ അദ്ദേഹത്തെ അനുസ്മരിക്കുകയാണ് സംവിധായകൻ രാജു ചന്ദ്ര. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് രാജു ചന്ദ്ര അദ്ദേഹത്തിന്റെ ഓർമ്മകൾ പങ്കുവച്ചത്. 

പോസ്റ്റിന്റെ പൂർണ്ണരൂപം 

പാതി വെച്ച് പോയല്ലോ ശശിയേട്ടാ...
ഇന്ന് ഏപ്രിൽ 7, 2020... കോഴിക്കോട്. രാവിലെമുതൽ കാണുന്ന കനത്ത മഴയാണ്... ശശിയേട്ടന്റെ ചുമയുടെ ഇടക്കുള്ള ചിരിയുടെ മിന്നൽ ശകലങ്ങൾ, അത്‌ കാതിൽ മുഴങ്ങി.. നെഞ്ചിൽ അലക്കുന്നു.നാടകങ്ങളിലെ പോലീസ് വേഷം, ഉത്സവപറമ്പുകളിൽ സ്റ്റേജിൽ മുഴങ്ങുന്ന ശശിയേട്ടന്റെ ഡയലോഗ്,ആരാധനയോടെ കണ്ടു നിന്ന നാളുകൾ.
ജിമ്മിയുടെ ഷൂട്ടിംഗ് സമയത്ത്.. മാർപാപ്പയും ഹോളിവുഡ് സിനിമയിലെ അനുഭവങ്ങളും ചേർത്ത് പറഞ്ഞ രസകരമായ നർമകഥ," താനിത് എഴുതി സംവിധാനം ചെയ്യേഡോ.. കാശൊക്കെ നമുക്ക് ഒപ്പിക്കാം... ഉം... " ദുബായിൽ ജിമ്മി ഷൂട്ടിനിടക്ക് തന്ന വാക്ക്, ഷൂട്ടിംഗ് കഴിഞ്ഞ് നാട്ടിൽ ഡബ്ബിങ് വന്നപ്പോഴും ആവർത്തിച്ചു ആഗ്രഹം.എഴുതി തീർത്താൽ വായിച്ചു കേൾക്കാൻ നിക്കാതെ.. വാക്കു പാലിക്കാതെ..തിരക്കുപിടിച്ചു.. മഴയത്തു.. പാതി വെച്ച് ഇറങ്ങി പോയല്ലോ ശശിയേട്ടാ... . രാജു ചന്ദ്ര.
..പ്രണാമം.. 

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||