2020-04-04 By Admin
വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനം നിയന്ത്രണത്തിൽ തുടരുന്ന സാഹചര്യത്തിൽ ഫോണുകളുടെ വാറന്റി കാലാവധി നീട്ടി നൽകി വിവിധ കമ്പനികൾ.
സാംസങ്, വണ്‍പ്ലസ്, ഓപ്പോ തുടങ്ങിയ കമ്പനികളാണ് വാറന്റി കാലാവധി നീട്ടിയത്. സാംസങ് മാര്‍ച്ച് 20-നും ഏപ്രില്‍ 30-നും ഇടയില്‍ വാറന്റി അവസാനിക്കുന്ന ഉത്പന്നങ്ങള്‍ക്ക് 2020 മേയ് 31 വരെ കാലാവധി നീട്ടിനല്‍കി. വണ്‍പ്ലസ്, മാര്‍ച്ച് ഒന്നിനും മേയ് 30-നും ഇടയില്‍ വാറന്റി അവസാനിക്കുന്ന ഉത്പന്നങ്ങള്‍ക്ക് മേയ് 31 വരെയാണ് കാലാവധി നീട്ടി നല്‍കിയത്.
ഒപ്പോ ഓണ്‍ലൈന്‍ റിപ്പയര്‍ സര്‍വീസ് സൗകര്യമാണ് ഉപയോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. മറ്റ് പ്രമുഖ കമ്പനികളും വരും ദിവസങ്ങളിൽ കാലാവധി നീട്ടുമെന്നാണ് സൂചന.