കൊവിഡ്: കേരളത്തിൽ റാപ്പിഡ് ടെസ്റ്റ് ഇന്ന് മുതൽ

2020-04-04 By Admin

തിരുവനന്തപുരം: കൊവിഡ് ബാധ വളരെ വേഗത്തിൽ കണ്ടെത്താനായി നടത്തുന്ന റാപ്പിഡ് ടെസ്റ്റ് സംവിധാനം കേരളത്തിൽ ഇന്ന് മുതൽ ആരംഭിക്കും. കൊവിഡ് ബാധിച്ച്‌ രോഗി മരിച്ചതിന് പിന്നാലെ സമ്പൂർണ അടച്ചിടല്‍ പ്രഖ്യാപിച്ച പോത്തൻകോടാണ് റാപ്പിഡ് കിറ്റ് ഉപയോഗിച്ചുളള ആദ്യ പരിശോധന. 

സംസ്ഥാനത്ത് റാപ്പിഡ് റെസ്റ്റ് കിറ്റുകളുടെ ആദ്യ ബാച്ച്‌ എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു.പോത്തന്‍കോട് രോഗിയുമായി അടുത്ത് ഇടപഴകിയവരുടേതടക്കം കൂടുതല്‍ പേരുടെ ഫലം ഇന്ന് ലഭിക്കും. 

ശശിതരൂര്‍ എംപിയാണ് കഴിഞ്ഞ ദിവസം 1,000 റാപ്പിഡ് ടെസ്റ്റ് കിറ്റുകളെത്തിച്ചത്. വരും ദിവസങ്ങളിലായി 2,000 കിറ്റുകൾ കൂടിയെത്തും. റാപ്പിഡ് ടെസ്റ്റ് പരിശോധന നടത്തുന്നതിലൂടെ രണ്ടര മണിക്കൂറിനുള്ളില്‍ കൊവിഡ് 19 ന്‍റെ ഫലം  അറിയാൻ കഴിയും.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||