2020-03-30 By Admin
കോട്ടയം: പായിപ്പാട് അതിഥി തൊഴിലാളികൾ കൂട്ടം കൂടി പ്രതിഷേധ സമരം നടത്തിയതിന് പിന്നാലെ കോട്ടയത്ത് ജില്ലാ കളക്ടര്‍ പി കെ സുധീര്‍ ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചു.
തിങ്കൾ രാവിലെ ആറു മണി മുതലാണ് നിരോധനാജ്ഞ പ്രാബല്യത്തിൽ വന്നത്. അവശ്യ സേവനങ്ങളെ നിരോധനനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ഉത്തരവ് നടപ്പാക്കാനും ലംഘിക്കുന്നവര്‍ക്കെതിരെ അടിയന്തരമായി കര്‍ശന നടപടി സ്വീകരിക്കാനും ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തി.