കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ അതിർത്തി കടത്തി വിടില്ലെന്ന് തമിഴ്നാട്

2020-03-20 By Admin

പാലക്കാട്: കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ അതിർത്തി കടത്തി വിടില്ലെന്ന് തമിഴ്നാട്. കൃത്യമായ പരിശോധനക്ക് ശേഷം ആളുകളെ തമിഴ്‌നാട്ടിലെ വാഹനങ്ങളിൽ യാത്ര തുടരാൻ സൗകര്യമൊരുക്കും. ഇന്ന് വൈകുന്നേരത്തോടെ നിയന്ത്രണം ശക്തമാക്കാൻ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 

കൊല്ലം അതിര്‍ത്തിക്കപ്പുറത്തെ പുളിയറ ചെക്പോസ്റ്റിൽ നിരവധി വാഹനങ്ങൾ തടഞ്ഞു. എന്നാൽ പരിശോധനക്ക് ശേഷം യാത്ര തുടരാൻ അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി അറിയിച്ചു. വാളയാർ ചെക് പോസ്റ്റ് വഴിയുള്ള വാഹനങ്ങൾക്കും നിയന്ത്രണമുണ്ട്. 

മിക്ക കേരള രജിസ്‌ട്രേഷൻ വാഹനങ്ങളും തിരിച്ചയക്കുന്നുണ്ട്. ആശുപത്രി കേസുകളും അടിയന്തര ആവശ്യങ്ങൾക്കായി പോകുന്നവരേയും മാത്രമാണ് ഇത് വഴി കടത്തി വിടുന്നത്. തമിഴ്‌നാട്ടിലേക്ക് പോകണമെന്ന് നിർബന്ധമുള്ളവരെ  തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ വാഹങ്ങളിലാണ് തമിഴ്‌നാട്ടിലേക്ക് പോകാൻ സൗകര്യമൊരുക്കുക. 

അതേസമയം വൈറസ് വ്യാപനത്തോടെ തമിഴ്‌നാട്ടിലെ പ്രധാന ആരാധനാലയങ്ങളും ചന്തകളും ആളുകൾ കൂടുന്നിടങ്ങളെല്ലാം തന്നെ അടച്ച് പൂട്ടാൻ സർക്കാർ ഉത്തരവിറക്കി. തമിഴ്ന്നടിൽ ഇതുവരെ മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിന് പിന്നാലെയാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

Content in Short : Covid 19 -Vehicles from kerala blocked at Tamil Nadu border 

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||