2020-02-13 By Admin
ഡൽഹി: നിർഭയ കേസ് പ്രതികളുടെ മരണവാറന്റ് ഇന്ന് പുറപ്പെടുവിക്കില്ല. ഇത് സംബന്ധിച്ച ഹർജി പരിഗണിക്കൽ തിങ്കളാഴ്ചയിലേക്ക് മാറ്റി. സുപ്രീംകോടതിയുടെ പരിഗണനയില്‍ തങ്ങളുടെ ഹര്‍ജികളുണ്ടെന്നും സുപ്രീം കോടതി വെള്ളിയാഴ്ച ഈ ഹര്‍ജികള്‍ കേള്‍ക്കുമെന്നും പ്രതികളുടെ അഭിഭാഷകര്‍ അറിയിച്ചു.
മറ്റ് നിയമനടപടികള്‍ സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ പവന്‍ ഗുപ്ത ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് പ്രതികളുടെ അഭിഭാഷകർ കോടതിയിൽ അറിയിച്ചു. വ്യാഴാഴ്ച മരണവാറന്റ് പുറപ്പെടുവിച്ചാൽ 21-ാം അനുച്ഛേദ പ്രകാരമുള്ള നീതിയുക്തമായ വിചാരണയും തുടര്‍നടപടികളും എന്ന അവകാശത്തിന്റെ ലംഘനമാണെന്ന് പ്രതികൾ വാദിച്ചു. ഇതിൻപ്രകാരമാണ് ഹർജി പരിഗണിക്കുന്നത് മാറ്റിവച്ചത്. എന്നാൽ നീതിക്കായി ഇനിയും എത്ര നാൾ കാത്തിരിക്കണമെന്നാണ് നിർഭയയുടെ അമ്മ കോടതിയിൽ പ്രതികരിച്ചത്.