രാജ്യദ്രോഹക്കുറ്റം: ജെ.എൻ.യു വിദ്യാർത്ഥി ഷർജീൽ ഇമാമിനെ അറസ്റ്റ് ചെയ്തു

2020-01-28 By Admin

ന്യൂഡൽഹി: ജെ.എൻ.യു വിദ്യാർത്ഥി ഷർജീൽ ഇമാമിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ബിഹാറിലെ ജഹാനാബാദിൽ വച്ചാണ് അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയതിന് ശേഷം മൂന്ന് ദിവസമായി ഷർജീൽ ഒളിവിൽ കഴിയുകയായിരുന്നു. 

പൗ​ര​ത്വ​വി​രു​ദ്ധ​പ്ര​ക്ഷോ​ഭ​ത്തി​നി​ടെ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ല്‍ ആ​സാ​മി​നെ​യും വ​ട​ക്കു​കി​ഴ​ക്ക​ന്‍ പ്ര​ദേ​ശ​ങ്ങ​ളെ​യും ഇ​ന്ത്യ​യി​ല്‍ നി​ന്ന് മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന ഷ​ര്‍​ജി​ലി​ന്‍റെ പ​രാ​മ​ര്‍​ശം സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് ഷർജീലിന്റെ മേൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 

ഒളിവിൽ കഴിഞ്ഞ ഷാർജീലിനെ കണ്ടെത്താനായി മുംബൈ, ഡൽഹി തുടങ്ങിയ ഇടങ്ങളിലേക്ക് ക്രൈംബ്രാഞ്ചിന്റെ അഞ്ച് സംഘത്തെയാണ് ചുമതലപ്പെടുത്തിയിരുന്നത്. അഞ്ച് സംസ്ഥാനങ്ങളാണ് ഷാർജീലിനെതിരെ കേസെടുത്തിട്ടുള്ളത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||