'ആർ.എസ്.എസിന്റെ പ്രധാനമന്ത്രി ഭാരത മാതാവിനോട് കള്ളം പറയുന്നു'- രാഹുൽഗാന്ധി

2019-12-26 By Admin

പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തിൽ പൗരത്വമില്ലാതെ പുറത്താകുന്നവർക്ക് രാജ്യത്തിൽ തടങ്കൽ കേന്ദ്രങ്ങളൊരുക്കുന്നില്ലെന്നും ദേശീയ പൗരത്വ രജിസ്റ്ററിയുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും നടന്നിട്ടില്ലെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവനക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് രാഹുൽഗാന്ധി. പ്രധാനമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്നാണ് രാഹുലിന്റെ ആരോപണം.

ആർ.എസ്.എസിന്റെ പ്രധാനമന്ത്രി ഭാരത മാതാവിനോട് കള്ളം പറയുന്നു എന്ന് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് രാഹുൽ ആരോപണമുന്നയിച്ചത്. 'നുണ നുണ നുണ' എന്ന ഹാഷ്‌ടാഗോടെ അസമിൽ പണി തീർന്ന് വരുന്ന തടങ്കൽ കേന്ദ്രത്തിന്റെ ബിബിസി റിപ്പോർട്ടോടു കൂടിയ വീഡിയോയാണ് രാഹുൽ പങ്കുവച്ചത്. 

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||