2019-12-05 By Admin
മുംബൈ: ഐ.എസ്.എൽ ൽ മുംബൈ സിറ്റിക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് വീണ്ടുമിറങ്ങും. ഇത്തവണ വിജയം കൊയ്യാൻ ബ്ലാസ്റ്റേഴ്സിനാവുമോ എന്ന കാത്തിരിപ്പിലാണ് കെ.ബി.എഫ്.സി ആരാധകർ. മത്സരാരംഭത്തിൽ കൊച്ചിയിൽ വച്ച് നടന്ന മത്സരത്തിൽ മുംബൈ സിറ്റിയോട് ബ്ലാസ്റ്റേഴ്‌സ് പരാജയം ഏറ്റു വാങ്ങിയിരുന്നു. തോൽവിയുടെ ആഘാതത്തിൽ നിന്ന് മോചിതരാകണമെങ്കിൽ ജയിച്ചെ തീരു എന്ന ചിന്തയിലാകും ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളിക്കളത്തിലേക്കിറങ്ങുക. അവസാന അഞ്ച് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിന് ജയിക്കാനായിട്ടില്ല. സീസണിൽ മികച്ച കളി തുടരുന്നെങ്കിലും മികച്ച വിജയങ്ങൾ അധികം നേടാൻ മുംബൈ സിറ്റിക്കുമായിട്ടില്ല. നിലവിൽ അഞ്ച് പോയിന്റുകളാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. കെ.ബി.എഫ്.സിയെക്കാൾ ഒരു പോയിന്റ് കൂടി മുന്നിലാണ് മുംബൈ സിറ്റി. ഡിഫൻസിലെ അശ്രദ്ധയാണ് ബ്ലാസ്റ്റേഴ്സിന്റെ തോൽവിക്ക് കാരണമെന്ന് പരിശീലകൻ ഷറ്റോറി പറഞ്ഞിരുന്നു. അതിനു കൂടി ശ്രദ്ധ ചെലുത്തിയായിരിക്കും ബ്ലാസ്റ്റേഴ്സിന്നിറങ്ങുക. മുംബൈയിൽ രാത്രി 7.30 നാണ് മത്സരം.