കാർഷികനിയമങ്ങൾ പിൻവലിക്കുന്നത് തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് : പ്രിയങ്ക ഗാന്ധി

2021-11-19 By Admin

ന്യൂഡല്‍ഹി: രാജ്യത്തെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് കേന്ദ്ര സര്‍ക്കാറിന്‍റെ പ്രഖ്യാപനം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മാത്രമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കാര്‍ഷിക നിയമത്തിനെതിരെ പോരാടിയ കര്‍ഷകരെ തെമ്മാടികളും തീവ്രവാദികളും രാജ്യദ്രോഹികളും എന്ന് വിമര്‍ശിച്ചവര്‍ എന്തിനാണ് പെട്ടെന്ന് ഇത്തരമൊരു തീരുമാനമെടുത്തതെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു. രാജ്യത്താകമാനം കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് കാരണമായ 3 നിയമങ്ങളും പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാവിലെയാണ് അറിയിച്ചത്. ഗുരു നാനാക്ക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രിയുടെ നിര്‍ണായക പ്രഖ്യാപനം. എന്റെ അഞ്ച് പതിറ്റാണ്ടിന്റെ പ്രവര്‍ത്തനത്തില്‍ കര്‍ഷകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. രാഷ്ട്രം എന്നെ പ്രധാനമന്ത്രിയാക്കിയപ്പോള്‍, കര്‍ഷക വികസനത്തിനാണ് ഞാന്‍ പ്രാധാന്യം നല്‍കിയത് എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||