2021-11-17 By Admin
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാഡമി സംഘടിപ്പിക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ 26 -ാമത് എഡിഷന് 2022 ഫെബ്രുവരി 4 മുതല്‍ 11 വരെ തിരുവനന്തപുരത്ത് നടക്കും. മേളയുടെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി നാലിന് വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. കൊവിഡ് പശ്ചാത്തലത്തിലും മേള മുടക്കമില്ലാതെ നടത്താന്‍ കഴിഞ്ഞിരുന്നു. തിരുവനന്തപുരത്തെ 12 തിയേറ്ററുകളിലായി എട്ട് ദിവസം നീണ്ടു നില്ക്കുന്ന മേള എല്ലാ പ്രൗഢിയോടെയും നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി സജിചെറിയാൻ അറിയിച്ചു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ജൂലൈ മാസം നടത്താന്‍ കഴിയാതിരുന്ന രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള ഡിസംബര്‍ 9 മുതല്‍ 14 വരെ തിരുവനന്തപുരം ഏരീസ് പ്ളക്സ് എസ് എല്‍ തിയേറ്റര്‍ കോംപ്ളക്സിലെ നാല് സ്ക്രീനുകളില്‍ നടക്കും. മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഏരീസ് പ്ളക്സ് എസ്.എല്‍ തിയേറ്ററിലെ ഓഡി 1ല്‍ ഡിസംബര്‍ ഒൻപതിന് നിര്‍വഹിക്കും. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കനുസൃതമായി കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും മേളകള്‍ സംഘടിപ്പിക്കുക.