രാജസ്ഥാൻ ഇന്ധന നികുതി കുറച്ചു

2021-11-17 By Admin

ജയ്പൂര്‍: രാജസ്ഥാനും ഇന്ധനനികുതി കുറച്ചു. പെട്രോളിന് നാലും ഡീസലിന് അഞ്ച് രൂപയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. മുഖ്യമന്ത്രി അശോക് ഖലോട്ടാണ്‌ ഇക്കാര്യമറിയിച്ചത്. കേന്ദ്ര സര്‍ക്കാര്‍, പെട്രോള്‍ ഡീസല്‍ വില കുറച്ചതിന് പിന്നാലെ വാറ്റ് നികുതിയില്‍ നിരവധി സംസ്ഥാനങ്ങള്‍ കുറവ് വരുത്തിയിരുന്നു. അതേ സമയം ഇന്ധന നികുതിയില്‍ വരുത്തിയ ഈ കുറവ് രാജസ്ഥാന്‍ സംസ്ഥാനത്തിന് വര്‍ഷത്തില്‍ 3800 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാക്കുമെന്നും അശോക് ഖലോട്ട് ട്വീറ്റ് ചെയ്തു. 

ചൊവ്വാഴ്ച വൈകീട്ട് മുഖ്യമന്ത്രി അശോക് ഖലോട്ടിന്റെ വസതിയില്‍ ചേര്‍ന്ന രാജസ്ഥാന്‍ മന്ത്രിസഭ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. തിങ്കളാഴ്ച അശോക് ഖലോട്ട് കേന്ദ്രം വീണ്ടും എക്‌സൈസ് ഡ്യൂട്ടി കുറച്ച് ഇന്ധന വിലയില്‍ ജനത്തിന് ആശ്വാസം നല്‍കണമെന്ന് പ്രസ്താവിച്ചിരുന്നു. കേന്ദ്രം വീണ്ടും കുറച്ചാല്‍ സംസ്ഥാനം കുറയ്ക്കുമെന്നാണ് ഖലോട്ട് പറഞ്ഞത്. 2022 ലെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇന്ധന വില വീണ്ടും വര്‍ദ്ധിക്കുമെന്നും ഖലോട്ട് തിങ്കളാഴ്ച പറഞ്ഞിരുന്നു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||