മുൻ മോഡലുകളുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

2021-11-17 By Admin

കൊച്ചി: കൊച്ചിയിലെ മോഡലുകള്‍ കാറപകടത്തില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതകളില്ലെന്ന് പൊലീസ്. മോഡലുകള്‍ ഡി.ജെ പാര്‍ട്ടിയില്‍ പങ്കെടുത്ത ഹോട്ടലിന്റെ ഉടമ റോയ് വയലാട്ടിനെ ചോദ്യം ചെയ്ത ശേഷമാണ് പൊലീസിന്റെ പ്രതികരണം. ആവശ്യമെങ്കിൽ റോയിയെ വീണ്ടും വിളിപ്പിക്കും. കേസില്‍ ചാര്‍ജ് ഷീറ്റ് ഉടന്‍ സമര്‍പ്പിക്കുമെന്നും പൊലീസ് പറഞ്ഞു. 

 ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് നമ്പര്‍ 18 ഹോട്ടല്‍ ഉടമക്ക് പൊലീസ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. അദ്ദേഹം എത്താതിരുന്നതിനെ തുടര്‍ന്ന് അറസ്റ്റുണ്ടാവുമെന്ന് മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് ഇന്ന് എസിപി ഓഫീസില്‍ ഹാജരായത്. ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് അദ്ദേഹം പൊലീസിന് മുന്നില്‍ ഹാജരാക്കി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ സംശയകരമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||