കണ്ണൂരിൽ വെള്ളക്കെട്ടില്‍ വീണ് മൂന്നു വയസ്സുകാരന്‍ മരിച്ചു

2021-11-14 By Admin

കണ്ണൂര്‍: കണ്ണൂരിൽ വെള്ളക്കെട്ടില്‍ വീണ് മൂന്നു വയസ്സുകാരന്‍ മരിച്ചു. ഇന്ന് ഉച്ചയോടെ ഇരിക്കൂറിലാണ് സംഭവം. പെടയങ്കോട് കുഞ്ഞിപ്പള‌ളിക്ക് സമീപം പാറമ്മല്‍ സാജിദിന്‍റെ മകന്‍ നസല്‍ ആണ് കാൽ വഴുതി വെള്ളക്കെട്ടില്‍ വീണ് മരിച്ചത്. കളിക്കുന്നതിനിടയിൽ കിണറിനായി കുഴിച്ച കുഴിയിലെ വെള്ളക്കെട്ടിലേക്ക് പന്ത് വീണപ്പോള്‍ എടുക്കാന്‍ ശ്രമിച്ച നസല്‍ വീണുപോകുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സാധാരണ ദിവസങ്ങളിലേതു പോലെ ഇന്നും പന്ത് തട്ടിക്കളിക്കാനെടുത്തപ്പോളാണ് സംഭവം നടക്കുന്നത്. വീട്ടിലെ കിണറിന്‍റെ പണി നടക്കുകയായിരുന്നു. മഴയായതിനാല്‍ ഈ കുഴിയില്‍ വെള‌ളം നിറഞ്ഞിരുന്നു. ഇവിടെയാണ് കുട്ടി വീണതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലെ മഴയിലാണ് കുഴിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||