അസംഗഢിനെ ആര്യംഗഢ് ആകുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌

2021-11-14 By Admin

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും പേരുമാറ്റവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപി നഗരമായ അസംഗഢിന്റെ പേര് മാറ്റുമെന്നാണ് യോഗി അറിയിച്ചിരിക്കുന്നത്. അസംഗഢ് ആര്യംഗഢാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത ചടങ്ങില്‍ അദ്ദേഹം സൂചിപ്പിച്ചു. ഇന്ന് തറക്കല്ലിട്ട സര്‍വകലാശാല അസംഗഢിനെ ശരിക്കും ആര്യംഗഢാക്കും. അക്കാര്യത്തില്‍ ഇപ്പോള്‍ ഒരു സംശയവുമില്ല – അസംഗഢില്‍ ഒരു സര്‍വകലാശാലയുടെ ശിലാസ്ഥാപന ചടങ്ങില്‍ യോഗി പറഞ്ഞു. 

യോഗിയുടെ പ്രസ്താവനയെ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് വിമര്‍ശിച്ചു. ”അസംഗഢിലെ വികസനം കാണാനാണ് യോഗിയും അമിത് ഷായും പോയിട്ടുള്ളത്. 4.5 വര്‍ഷത്തിനുശേഷവും തന്റെ ഒരു പദ്ധതികളും മുഖ്യമന്ത്രിക്ക് ഇതുവരെ ഉദ്ഘാടനം ചെയ്യാനായിട്ടില്ല. അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരാളും വിശ്വസിക്കില്ല. എങ്ങനെ പേരും നിറവും മാറ്റാമെന്നു മാത്രമേ മുഖ്യമന്ത്രിക്ക് അറിയൂ. എന്നാല്‍, ഇത്തവണ സര്‍ക്കാര്‍ തന്നെ മാറുന്ന തരത്തിലായിരിക്കും ജനങ്ങള്‍ വോട്ട് ചെയ്യുക”-അഖിലേഷ് വ്യക്തമാക്കി.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||