2018 ലെ പ്രളയം കൈകാര്യം ചെയ്തതിൽ സർക്കാരിന് വീഴ്ച്ച പറ്റിയെന്ന് സിഎജി റിപ്പോർട്ട്

2021-11-11 By Admin

തിരുവനന്തപുരം: ദേശീയ ജലനയത്തിനനുസരിച്ച് സംസ്ഥാന ജലനയം, 2008 പുതുക്കിയില്ലെന്നും പ്രളയ നിയന്ത്രണത്തിനും പ്രളയ നിവാരണത്തിനുമുള്ള വ്യവസ്ഥകള്‍ സംസ്ഥാന ജലനയത്തില്‍ ഇല്ലായിരുന്നെന്നും സിഎജി റിപ്പോര്‍ട്ട്. ‘കേരളത്തിലെ പ്രളയങ്ങള്‍-മുന്നൊരുക്കവും പ്രതിരോധവും’ എന്ന റിപ്പോര്‍ട്ടിലാണ് വിമര്‍ശനം. വലിയ സ്‌കെയിലിലുള്ള ഫ്‌ലഡ് ഹസാര്‍ഡ് മാപ്പ് കേരളത്തിലില്ല. സംസ്ഥാനത്തെ ദുരന്ത നിവാരണ പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഫ്‌ലഡ് സസെപ്റ്റിബിലിറ്റി മാപ്പ് കേന്ദ്ര ജല കമ്മിഷന്റെ പ്രളയ സാധ്യതാ പ്രദേശങ്ങള്‍ക്കായുള്ള മാനദണ്ഡം അനുസരിച്ചല്ല. 32 റെയിന്‍ ഗേജുകള്‍ ആവശ്യമായ (നിലവിലുള്ള ബിഐഎസ് മാനദണ്ഡങ്ങള്‍ അനുസരിച്ച്) പെരിയാര്‍ നദീതടത്തില്‍ ഐഎംഡി സ്ഥാപിച്ച ആറു റെയിന്‍ ഗേജുകള്‍ മാത്രമേ മഴ അളക്കുന്നതിന് ഉണ്ടായിരുന്നുള്ളൂ. മഴ, നദിയുടെ ഒഴുക്ക് എന്നിവയുടെ തത്സമയ ഡേറ്റ ലഭ്യമാക്കാനുള്ള ഒരു പദ്ധതി, അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും വിശ്വാസയോഗ്യമായ തത്സമയ ഡേറ്റ നല്‍കുന്നതില്‍ പരാജയപ്പെട്ടു. അണക്കെട്ട് സൈറ്റുകളും, സര്‍ക്കാര്‍ ഓഫിസുകളും ഉള്‍പ്പെടെ ചില മേഖലകളിലെ ആശയ വിനിമയത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ 2018ലെ പ്രളയ സമയത്തോ അതിനു ശേഷമോ പ്രവര്‍ത്തനക്ഷമമായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||