2021-11-11 By Admin
തിരുവനന്തപുരം: പാലോട് പെരിങ്ങമലയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തികൊലപ്പെടുത്തി. പെരിങ്ങമല പറങ്കിമാംവിള നൗഫര്‍ മന്‍സില്‍ നാസില ബീഗം (42) ആണ് മരിച്ചത്.കൊലപാതകശേഷം ഭര്‍ത്താവ് അബ്ദുല്‍ റഹീം ഒളിവില്‍ പോയി. അതേസമയം, കൊലപാതക കാരണം എന്തെന്ന് വ്യക്തമല്ല. റഹിം തിരുവനന്തപുരം ചാക്ക ഐടിഐയിലെ ക്ലര്‍ക്കാണ്. നാസിലയുടെ കുടുംബ വീട്ടിലാണ് സംഭവം. വ്യാഴാഴ്ച രാവിലെ 7ന് നാസിലയുടെ ഉമ്മ ബെഡ്റൂമിലെ കതക് തുറന്ന് നോക്കിയപ്പോഴാണ് നാസില ബീഗത്തെ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ അറിയിച്ചു. നാട്ടുകാര്‍ പാലോട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.തുടര്‍ന്ന് റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇവിടെ എത്തുകയും പ്രാഥമികനടപടികള്‍ സ്വീകരിക്കുകയും ചെയ്തു.