മരം മുറി വിവാദം: നവംബർ ഒന്നിന് യോഗം ചേർന്നതായി അറിയില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

2021-11-11 By Admin

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ നിലപാട് വ്യക്തമാക്കി മന്ത്രി റോഷി അഗസ്റ്റിന്‍. ‘നവംബര്‍ ഒന്നിന് യോഗം ചേര്‍ന്നതായി ഞാന്‍ അറിഞ്ഞിട്ടില്ല. ജലവിഭവ വകുപ്പ് ഓഫിസിലും അറിയില്ല. അത്തരം യോഗം ഇല്ല എന്നാണ് അഡീഷനല്‍ ചീഫ് സെക്രട്ടറി പറഞ്ഞത്. അഡീഷനല്‍ ചീഫ് സെക്രട്ടറിയെ സംരക്ഷിക്കേണ്ട ബാധ്യത എനിക്കില്ല. ഒന്നാം തീയതി യോഗം ചേര്‍ന്നിട്ടില്ല. മുല്ലപ്പെരിയാര്‍ വിഷയം അന്നത്തെ യോഗത്തില്‍ ചര്‍ച്ച ആയിട്ടില്ല. യോഗം ചേരുന്നതിന് പ്രശ്‌നമില്ല. തീരുമാനം എടുക്കുന്നതിലാണ് പ്രശ്‌നം. അനുമതി നല്‍കിയ ഉത്തരവില്‍ എവിടെ എങ്കിലും ജലവിഭവ വകുപ്പിന്റെ പേരുണ്ടെങ്കില്‍ കാണിക്കട്ടെ.’ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||