ജോജു കേസ്: നേതാക്കളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ: രണ്ടുപേർ കൂടി കീഴടങ്ങും

2021-11-09 By Admin

കൊച്ചി: കോണ്‍ഗ്രസ് വഴിതടയല്‍ സമരം ചോദ്യം ചെയ്ത നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസില്‍ റിമാന്‍ഡിലായ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി അടക്കമുള്ളവരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ടോണി ചമ്മിണി, മനു ജേക്കബ്, ജര്‍ജസ്, ജോസ് മാളിയേക്കല്‍ എന്നിവരുടെ ജാമ്യാപേക്ഷയിലാണ് കോടതി ഇന്ന് വാദം കേള്‍ക്കുന്നത്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ കക്ഷി ചേരണമെന്ന ജോജു ജോര്‍ജിന്റെ ഹര്‍ജി കോടതി തള്ളിയിരുന്നു. അതേസമയം, ജോജുവിന്റെ വാഹനം തകര്‍ത്ത സംഭവത്തില്‍ പിടിയിലാകാനുള്ള രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍കൂടി ഇന്ന് കീഴടങ്ങും. 

യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ പി വൈ ഷാജഹാന്‍, അരുണ്‍ വര്‍ഗീസ് എന്നിവരാണ് പിടിയിലാകാനുള്ളത്. എന്നാല്‍, ജോജുവിനെതിരെ മഹിളാ കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ പൊലീസ് ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആരോപണം. മഹിളാ കോണ്‍ഗ്രസ് നേതാക്കളുടെ പരാതി പരിഗണിക്കാത്ത പൊലീസ് നടപടിക്കെതിരെ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് അടക്കമുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||