കെഎസ്ആർടിസി തൊഴിലാളികളോടുള്ള അവഗണന സർക്കാർ അവസാനിപ്പിക്കണമെന്ന് യുഡിഎഫ്

2021-11-07 By Admin

തിരുവനന്തപുരം: കെഎസ്ആർടിസി തൊഴിലാളികളെ വെല്ലുവിളിക്കുന്ന സമീപനം സർക്കാർ അവസാനിപ്പിക്കണമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ. സർക്കാരിന്റെ അലംഭാവം മൂലമാണ് കഴിഞ്ഞ രണ്ടു ദിവസം ബസു കിട്ടാതെ ജനം വലഞ്ഞതെന്നും എംഎം ഹസ്സൻ. ഡയസ്‌നോൺ പ്രഖ്യാപനവും എസ്മയും പ്രഖ്യാപിക്കുമെന്ന ഭീഷണിയെയും അതിജീവിച്ച് കെഎസ്ആർടിസി തൊഴിലാളികളെ 48 മണിക്കൂർ പണിമുടക്കിലേക്ക് തള്ളിവിട്ടത് സർക്കാരിന്റെ തെറ്റായ നടപടികളാണ്. പത്ത് വർഷം മുൻപ് നിശ്ചയിച്ച ശമ്പളമാണ് കെഎസ്ആർടിസി തൊഴിലാളികൾക്ക് ഇന്നും ലഭിക്കുന്നത്. ശമ്പള പരിഷ്കരണം ഉടൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നടപ്പായിട്ടില്ലെന്നും എംഎം ഹസ്സൻ പറഞ്ഞു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||