'നേതാവിനെ തൊട്ടാൽ കണ്ണ് ചൂഴ്ന്നെടുക്കും': കൊലവിളിപ്രസംഗവുമായി ബിജെപി എംപി

2021-11-07 By Admin

ന്യൂഡല്‍ഹി: ഹരിയാനയില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷനെ കര്‍ഷകര്‍ തടഞ്ഞുവെച്ച സംഭവത്തില്‍ കൊലവിളി പ്രസംഗവുമായി ബിജെപി എംപി ഡോ. അരവിന്ദ് ശര്‍മ്മ. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ മനീഷ് ഗ്രോവറിനെ തടഞ്ഞുവെക്കുന്നവരെ കായികമായി നേരിടുമെന്നാണ് ബിജെപി എംപിയുടെ ഭീഷണി. മനീഷ് ഗ്രോവറിനെ ആരെങ്കിലും എന്തെങ്കിലും ചെയ്താല്‍ അവരുടെ കൈകള്‍ വെട്ടിമാറ്റുമെന്നും കണ്ണുകള്‍ ചുഴ്ന്ന് എടുക്കുമെന്നുമാണ് ഭീഷണി. കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം കേള്‍ക്കാനാണ് താനിക്കാര്യം പറയുന്നതെന്നുമായിരുന്നു ഒരു പൊതു പരിപാടിയില്‍ എംപിയുടെ പ്രസംഗം. പ്രസംഗം വിവാദമായതോടെ പ്രതിഷേധവുമായി കര്‍ഷക നേതാക്കളടക്കം രംഗത്തെത്തി. 

ഒരു ഇടവേളയ്ക്ക് ശേഷമാണ് ഹരിയാനയില്‍ കഴിഞ്ഞ ദിവസം കര്‍ഷക പ്രതിഷേധമുയര്‍ന്നത്. കേദാര്‍നാഥ് ക്ഷേത്രത്തില്‍ ആദി ശങ്കരാചാര്യരുടെ പ്രതിമ അനാഛ്ചാദനം ചെയ്ത പ്രധാനമന്ത്രിയുടെ പരിപാടി ലൈവായി കാണാനെത്തിയ ബിജെപി നേതാക്കളെയാണ് കര്‍ഷകര്‍ തടഞ്ഞുവെച്ചത്. ക്ഷേത്രത്തില്‍ എത്തിയ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ മനീഷ് ഗ്രോവര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ എട്ട് മണിക്കൂറോളം കര്‍ഷകര്‍ തടഞ്ഞുവെക്കുകയായിരുന്നു. കര്‍ഷകസമരം നടത്തുന്നത് തൊഴില്‍ ഇല്ലാത്ത മദ്യപന്മാരായണെന്ന ബിജെപി രാജ്യസഭ എംപി രാമചന്ദ്ര ജന്‍ഗറുടെ പരാമര്‍ശത്തിനെതിരെയായിരുന്നു പ്രതിഷേധം. എംപി പരാമര്‍ശം പിന്‍വലിക്കണമെന്നായിരുന്നു കര്‍ഷകരുടെ ആവശ്യം.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||