ഇത്തവണയും പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം സൈന്യത്തിനൊപ്പം

2021-11-03 By Admin

ന്യൂഡല്‍ഹി: ഇത്തവണയും പ്രധാനമന്ത്രി ദീപാവലി സൈന്യത്തിനൊപ്പം ആഘോഷിക്കും. ജി 20, കാലാവസ്ഥ ഉച്ചകോടി എന്നിവയില്‍ പങ്കെടുത്ത് അഞ്ചു ദിവസത്തെ വിദേശ പര്യടനം കഴിഞ്ഞ് ഇന്ന് രാജ്യത്ത് തിരികെ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപാവലി ആഘോഷിക്കാന്‍ ജമ്മു കാശ്മീരിലേക്ക് പോകും. ജമ്മു കശ്മീരിലെ രജൗരിയിലെ അതിര്‍ത്തി ഔട്ട്‌പോസ്റ്റുകളില്‍ സൈനികര്‍ക്കൊപ്പമാവും അദ്ദേഹം ദീപാവലി ആഘോഷിക്കുന്നത്. നവംബര്‍ നാല് വ്യാഴാഴ്ചയാവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം. പ്രധാനമന്ത്രിയെ വരവേല്‍ക്കുവാനായി രജൗരിയിലെ നൗഷേര സെക്ടറിന്റെ ഫോര്‍വേഡ് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ദീപാവലി ആഘോഷിക്കുന്നതിനൊപ്പം അതിര്‍ത്തിയിലെ ഔട്ട്‌പോസ്റ്റുകള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കുമെന്നും പ്രതീക്ഷിക്കുന്നു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||