2021-11-02 By Admin
തിരുവനന്തപുരം: നഗരത്തിൽ വീണ്ടും ഗുണ്ടാ ആക്രമണം: ഫോർട്ട് ആശുപത്രിക്കു മുന്നിൽ വച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ട് യുവാക്കൾക്ക് വെട്ടേറ്റു. ശ്രീകണ്ടേശ്വരം സ്വദേശി പ്രദീപ്, വലിയശാല സ്വദേശി സന്തോഷ് എന്നിവർക്കാണ് വെട്ടേറ്റത്. കാറിലെത്തിയ സംഘം ഇവരെ ഇടിച്ച് തെറിപ്പിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളെ ഇവർ പിന്തുടർന്ന് വെട്ടുകയായിരുന്നു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.