നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു : മൂന്നു പേർ ഒന്നാംറാങ്ക് പങ്കിട്ടു

2021-11-02 By Admin

ന്യൂഡൽഹി : നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഒന്നാം റാങ്ക്. മഹാരാഷ്ട്രയില്‍ നിന്നുള്ള മലയാളി കാര്‍ത്തിക ജി നായരാണ് ഒന്നാം റാങ്ക് നേടിയത്. കാര്‍ത്തികയ്‌ക്കൊപ്പം തെലങ്കാനയിലെ മൃണാള്‍ കുറ്റേരി, ഡല്‍ഹിയില്‍ നിന്നും തന്മയ് ഗുപ്‌ത എന്നിവര്‍ ഒന്നാം റാങ്ക് പങ്കുവച്ചു. മെറി‌റ്റ് ലിസ്‌റ്റില്‍ പ്രായത്തിനനുസരിച്ചുള‌ള മുന്‍തൂക്കം ഇത്തവണ ഉണ്ടാകില്ല. മലയാളികളില്‍ പത്തനംതിട്ട പന്തളം സ്വദേശി ഗൗരീശങ്കര്‍ 17ാം റാങ്ക് നേടി. ആകെ 8,70,081 പേര്‍ പരീക്ഷയില്‍ യോഗ്യത നേടി. എംബിബിഎസ്, ബിഡിഎസ്, ആയുഷ്, വെറ്ററിനറി കോഴ്‌സുകളില്‍ ഇവര്‍ക്ക് പ്രവേശനം ലഭിക്കും. ഒപ്പം ബിഎസ്‌സി നഴ്‌സിംഗിനും, ലൈഫ് സയന്‍സിനും നീറ്റ് പരീക്ഷാഫലം ഉപയോഗിക്കും.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||