മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിച്ച് മന്ത്രിമാർ: കുറയാതെ ജലനിരപ്പ്

2021-10-31 By Admin

കു​മ​ളി: ആ​റ് ഷ​ട്ട​റു​ക​ൾ തു​റ​ന്നി​ട്ടും ജ​ല​നി​ര​പ്പ് കു​റ​യാ​തെ മു​ല്ല​പ്പെ​രി​യാ​ർ. 138.85 അ​ടി​യാ​ണ് നി​ല​വി​ൽ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്. ഷ​ട്ട​റു​ക​ൾ തു​റ​ന്ന് വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​യി​ട്ടും അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് നി​ല​വി​ലെ റൂ​ൾ ക​ർ​വി​ൽ നി​ജ​പ്പെ​ടു​ത്താ​ൻ ത​മി​ഴ്നാ​ടി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. സെ​ക്ക​ന്‍റി​ൽ 2,974 ഘ​ന​യ​ടി വെ​ള്ള​മാ​ണ് സ്പി​ൽ​വേ​യി​ലൂ​ടെ ഇ​ടു​ക്കി​യി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​ത്. 2,340 ഘ​ന​യ​ടി വീ​തം ത​മി​ഴ്നാ​ട് കൊ​ണ്ടു പോ​കു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കാ​ൻ ത​മി​ഴ്നാ​ട് കൂ​ടു​ത​ൽ വെ​ള്ളം തു​റ​ന്നു വി​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​തേ​സ​യ​മം മ​ന്ത്രി​മാ​രാ​യ റോ​ഷി അ​ഗ​സ്റ്റി​നും, പി. ​പ്ര​സാ​ദും മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ​ത്തി. സ്ഥി​തി​ഗ​തി​ക​ൾ നേ​രി​ട്ട് വി​ല​യി​രു​ത്താ​നാ​ണ് മ​ന്ത്രി​മാ​ർ മു​ല്ല​പ്പെ​രി​യാ​റി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. ജ​ല​നി​ര​പ്പ് 138 അ​ടി​യാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി​മാ​ർ ത​മി​ഴ്നാ​ടി​നോ​ട് ആ​വ​ശ്യ​പ്പെ​ടും.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||