ജൂലൈ18 ഇനി തമിഴ്‌നാട് ദിനം: സ്റ്റാലിൻ

2021-10-31 By Admin

ചെന്നൈ: ഇനി മുതൽ ജൂലൈ ൧൮ തമിഴ്‌നാട് ദിനമായി ആചരിക്കുമെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ. ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറപ്പെടുവിക്കും. ദ്രാവിഡർ കടകം പ്രസിഡന്റ് കെ.വീരമണി, ദ്രാവിഡ ഇഴക്ക തമിഴ് പാർവതി ജനറൽ സെക്രട്ടറി ശുഭ വീരപാണ്ഡ്യൻ, തമിഴ് ഉണർവളവർകൾ എന്നിവരുടെ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. 1967 ജൂലൈ 18 ൽ മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയായ അണ്ണാദുരൈ മദ്രാസ് സംസ്ഥാനത്തിന്റെ പേര് മാറ്റി തമിഴ്‌നാട് എന്നാക്കി മാറ്റിയതിന്റെ ഓർമ്മ പുതുക്കുന്നതിന്റെ ഭാഗമായാണ് ഈ ദിവസം തമിഴ്‌നാട് ദിനമായി ആചരിക്കേണ്ടത് എന്നാണ് ഇവർ അഭിപ്രായപ്പെടുന്നതെന്നും സ്റ്റാലിൻ വ്യക്തമാക്കി. എന്നാൽ ഇതിനെ വിമർശിച്ച് എഐഎഡിഎംകെ രംഗത്തെത്തി.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||