2021-10-31 By Admin
പനാജി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടുതല്‍ ശക്തനാവാന്‍ കാരണം കോണ്‍ഗ്രസ് എന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപിക്ക് കൂടുതല്‍ പ്രചാരം നല്‍കിയത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന് ഒരു തീരുമാനം എടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ രാജ്യം കഷ്ടപ്പെടും. രാജ്യം എന്തിന് അനുഭവിക്കണമെന്നും മമത ചോദിച്ചു. പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂലുമായി സഖ്യമുണ്ടാക്കാനുള്ള അവസരം കോണ്‍ഗ്രസ് നിരസിച്ചു. തെരഞ്ഞെടുപ്പില്‍ അവര്‍ ദയനീയമായ തോല്‍വിയിലേക്ക് കൂപ്പുകുത്തി. ഇടതുപക്ഷത്തിനോ മഹാസഖ്യത്തിനോ ഒരു സീറ്റ് പോലും ലഭിച്ചില്ലെന്നും മമത പറഞ്ഞു. ”ഞാന്‍ കോണ്‍ഗ്രസിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നില്ല. കാരണം അത് എന്റെ പാര്‍ട്ടിയല്ല. ജനങ്ങളുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുന്നവരാണ് ഞങ്ങള്‍. മറ്റൊരു പാര്‍ട്ടിയെയും കുറിച്ച് ഞാന്‍ സംസാരിക്കുന്നില്ല. അവര്‍ തീരുമാനിക്കട്ടെ”- മമത ബാനര്‍ജി പറഞ്ഞു.