ഓൺലൈൻ ക്ലാസ്സിനിടെ അദ്ധ്യാപിക കുഴഞ്ഞു വീണു മരിച്ചു

2021-10-29 By Admin

കാസര്‍കോട്: ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു. കള്ളാര്‍ അടോട്ടുകയ ഗവ.വെല്‍ഫെയര്‍ എല്‍പി സ്‌കൂളിലെ അധ്യാപിക ചുള്ളിയോടിയിലെ സി.മാധവിയാണ് (47) മരിച്ചത്. അധ്യാപിക വീട്ടില്‍ തനിച്ചായിരുന്നു. ബുധനാഴ്ച രാത്രി 8 മുതല്‍ ഓണ്‍ലൈന്‍ ക്ലാസില്‍ ഉണ്ടായിരുന്നു. ഇതിനിടെ ‘ചുമയുണ്ട് കുട്ടികളേ, ശ്വാസംമുട്ടുന്നുമുണ്ട്. ബാക്കി അടുത്ത ക്ലാസിലെടുക്കാം’ എന്നു കുട്ടികളോടു പറഞ്ഞ്, ഹോംവര്‍ക്കും നല്‍കിയേശേഷം ക്ലാസ് അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സഹോദരന്റെ മകനായ രതീഷിനെ വിളിച്ച് സുഖമില്ലെന്നും പെട്ടെന്നു വരണമെന്നും പറഞ്ഞു. രതീഷ് എത്തിയപ്പോള്‍ വീടിനകത്ത് വീണു കിടക്കുന്ന നിലയിലായിരുന്നു. ഉടന്‍ പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൂന്നാം ക്ലാസിലെ കുട്ടികള്‍ക്കു കണക്ക് വിഷയത്തിലാണ് മാധവി ബുധനാഴ്ച ക്ലാസെടുത്തത്. ‘വിഡിയോ ഓണ്‍ ആക്ക്യേ, എല്ലാരേം എനിക്കൊന്ന് കാണാനാ’ എന്നു പറഞ്ഞാണ് ക്ലാസ് ആരംഭിച്ചതെന്നും അങ്ങനെ പതിവില്ലെന്നും കുട്ടികളും രക്ഷിതാക്കളും വിതുമ്പലോടെ ഓര്‍ക്കുന്നു.
ഭര്‍ത്താവ് പരേതനായ ടി.ബാബു. പരേതരായ അടുക്കന്‍-മുണ്ടു ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: രാമന്‍, കല്യാണി, കണ്ണന്‍, പരേതരായ രാമകൃഷ്ണന്‍, മാധവന്‍.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||