2021-10-29 By Admin
കോട്ടയം: വില്ലേജ് ഓഫീസറേയും അസിസ്റ്റന്റിനെയും കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി. ദേവികുളം താലൂക്കിൽ വട്ടവട കോവിലൂർ വില്ലേജ് ഓഫീസറായ സിയാദിനെയും വില്ലേജ് അസിസ്റ്റന്റ് അനീഷിനെയുമാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഒന്നേകാൽ ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇടുക്കി-കോട്ടയം സംയുക്ത വിജിലൻസ് സ്ക്വാഡ് ഇരുവരെയും പിടികൂടിയത്. ഇവരിൽ നിന്നും 1,20,000 രൂപയും പിടിച്ചെടുത്തു. പുരയിടത്തിലെ യൂക്കാലി മരങ്ങൾ വെട്ടുന്നതിന് അനുമതി നൽകുന്നതിനായാണ് ഉടമയോട് കൈക്കൂലി വാങ്ങിയത്.