2021-10-29 By Admin
ന്യൂഡൽഹി: ആർ ബി ഐ ഗവർണർ ശക്തികാന്ത ദാസിന്റെ കാലാവധി കേന്ദ്ര സർക്കാർ നീട്ടി നൽകി. അടുത്ത മൂന്നു വർഷത്തേക്കാണ് കാലാവധി നീട്ടി നൽകിയത്. 2021 ഡിസംബർ 10 നാണ് ശക്തികാന്ത ദാസിന്റെ കാലാവധി അവസാനിക്കുക. 2018 ഡിസംബർ 11 നാണ് ശക്തികാന്ത ദാസിനെ ആർബിഐ ഗവർണറായി കേന്ദ്ര സർക്കാർ നിയമിച്ചത്. നിലവിലെ ബിജെപി സർക്കാരിന് കീഴിൽ കാലാവധി നീട്ടി നൽകുന്ന ആദ്യ ഗവർണറാണ് ഇദ്ദേഹം.